NotesWhat is notes.io?

Notes brand slogan

Notes - notes.io

മോട്ടിവേഷൻ സ്പീക്കർമാർ സ്ഥിരം പറയുന്ന ഉദാഹരണമാണ്‌ പാതി നിറഞ്ഞ ഗ്ലാസ്‌. ഇരിക്കുന്നവന്മാരോടൊക്കെ ചോദിക്കും ഈ പാതി നിറഞ്ഞ ഗ്ലാസ്‌ നിങ്ങടെ കയ്യിൽ കിട്ടിയാൽ എന്തായിരിക്കും മനസിലെന്ന്.

ഈ കഥ മുൻപ്‌ കേട്ട വദൂരികൾ പാതിയെങ്കി പാതി, അതേലുമുണ്ടല്ലൊ എന്ന് പറഞ്ഞ്‌ പോസിറ്റിയുടെ അപോസ്തലന്മാരാവും. മോട്ടിവേഷണൽ സ്പീച്ചസൊന്നും കേൾക്കാത്ത സയൻസ്‌ ബുക്കിലെ അടിവരയിട്ട സെന്റസുകളുടെ മടിയിൽ മലർക്കെ കിടന്ന് മേലോട്ട്‌ തുപ്പുന്ന പാവങ്ങൾ പാതി മാത്രം നിറഞ്ഞ ഗ്ലാസിനെ പറ്റി ആവലാതിപ്പെടും. ഇമ്മാതിരി ആവലാതിപ്പെടുന്നവന്മാരുള്ളത്‌ മോട്ടിവേഷണൽ സ്പീക്കർമ്മാർക്ക്‌ വല്യ സന്തോഷമുള്ള കാര്യമാണ്‌.

എനിക്ക്‌ പറയാനുള്ളതെന്താണെന്ന് വെച്ചാ ഈ പാതി നിറഞ്ഞ ഗ്ലാസ്‌ കയ്യിപ്പിടിച്ച്‌ അതിനാത്തെത്ര വെള്ളമുണ്ട്‌ എന്ന് ഗണിച്ച്‌ പറയാൻ നിൽക്കാതെ ഗ്ലാസ്‌ വല്ലിടത്തും വെച്ച്‌ ആ കൈ ഫ്രീയാക്കണം. ഗ്ലാസ്‌ കയ്യിൽ വെക്കുന്തൊറും കയ്യുടെ വേദന കൂടുകേം ചെയ്യും വെള്ളത്തിന്റെ അളവിനെ പറ്റി കൂടുതൽ കൺസേണ്ഡ്‌ ആകുവെം ചെയ്യും. സ്റ്റ്രെസ്സും ഇതു പോലാൺ. പാതി സ്റ്റ്രെസ്സെ ഉള്ളു അതോണ്ട്‌ കൈച്ചിലായി എന്നൊന്നും ഒരു പോസിറ്റീവ്‌ മനുഷ്യനും കരുതും എന്നെനിക്ക്‌ തോന്നുന്നില്ല.


ഞാൻ എന്നെ തന്നെ കണക്കാക്കിയത്‌ ഒരു ഇന്റ്രൊവേർട്ട്‌ ആയിട്ടാണ്‌. അഞ്ച്‌ പേരിലധികമുള്ള ഒരു കൂട്ടത്തിൽ വെച്ച്‌ എന്തേലും വിഷയം സംസാരിച്ചാൽ തൊണ്ട വരണ്ട്‌ വാക്കുകളൊന്നും പുറത്തൊട്ട്‌ വരാറില്ല. എന്നാ ഒറ്റയ്ക്കിരിക്കുമ്പൊ ഈ അഞ്ച്‌ പേരു പറഞ്ഞതിലും അഞ്ചിരട്ടി കൂടുതൽ ഞാനെന്നൊട്‌ തന്നെ പറഞ്ഞൊണ്ടിരിക്കേം ചെയ്യും.

ജീവിതത്തിലെ ഒട്ടുമിക്ക എല്ലാ പ്രധാനപരീക്ഷകളിലും കോപ്പിയടിച്ച ഒരാളാണ്‌ ഞാൻ. പത്ത്‌, പ്ലസ്‌ റ്റു, ബി.ടെക്ക്‌, എം.ടെക്ക്‌ ( എം. ടെക്കിനൊക്കെ ആരേലും കോപ്പിയടിക്കുവോടെ? ഞാനടിച്ചിട്ടുണ്ട്‌. പിടിച്ചിട്ടുമുണ്ട്‌. ഇത്‌ വായിക്കുന്ന എന്നെ നേരിട്ടറിയുന്ന എന്റെ കൂടെ പഠിച്ചവന്മാരുടെ മുഖത്തിപ്പൊ ഒരു ചിരി വരും. ) ഇതൊന്നും ഞാൻ പഠിക്കാഞ്ഞിട്ടൊ അതൊ പഠിച്ചത്‌ മനസിലാവാഞ്ഞിട്ടൊ അല്ല. ഒരു വെപ്രാളം. അനാവശ്യമായി ഭാവി എന്തായിരിക്കും എന്ന കാടു കയറിയ ചിന്ത. ഇപ്പൊ തിരിഞ്ഞ്‌ നോക്കുമ്പൊ വിറ്റാണ്‌.

കോപ്പിയടിച്ച്‌ പിടിക്കപ്പെട്ടതൊണ്ട്‌ മാത്രം ജീവിതം നന്നായ ഒരുപാട്‌ പേരെ എനിക്ക്‌ നേരിട്ടറിയാം. കുറച്ച്‌ നീളമുള്ള പോസ്റ്റാണെലും മോട്ടിവേഷൻ സ്പീക്കറുടെ അത്ര മോട്ടിവേഷൻ എനിക്ക്‌ തരാൻ പറ്റിയില്ലേലും പറയാം. എന്നെപ്പോലെ ഭാവി ഭൂതം വിഴുങ്ങുമൊ എന്ന് പേടിയുള്ള ഒരുത്തൻ. ബി.ടെക്കിൻ കോപ്പിയടിച്ചു. മാഷുമ്മാര്‌ ബിറ്റ്‌ പേപ്പറിനൊപ്പം കെട്ടി യൂണിവേസിറ്റിലോട്ടയച്ചു. ആ ഇയർ ഡീബാർഡ്‌. ഇയറൗട്ടന്നില്ല. ബാക്കിയുള്ള പരീക്ഷ എന്തിനെഴുതുവാണെന്ന് ചിന്തിച്ച്‌ ഉത്തരം കിട്ടാതെ നടന്ന അവനെ ഞാനാൺ നാട്ടിലേക്ക്‌ പോകാൻ സ്റ്റേഷനി കൊണ്ടു വിട്ടത്‌.

അന്ന് ആ നാട്ടിപ്പോയ ഗ്യാപ്പിന്‌ വീടിന്‌ തൊട്ടടുത്തുള്ള പെണ്ണിന്‌ വളച്ച്‌ അടുത്ത സെമ്മിന്‌ വന്നപ്പഴേക്ക്‌ അവന്റെ ലക്ഷ്യം എങ്ങനെലും ബി.ടെക്കുകാരനാവണം എന്നതിനേക്കാൾ എങ്ങനെലും ആ പെണ്ണിനെ കെട്ടണം എന്നതായിമാറി. അതിന്‌ ശേഷം പുള്ളിയെ ഞാൻ ഡെസ്പ്‌ ആയി കണ്ടിട്ടേയില്ല. ഏത്‌ നേരോം ചിരിച്ച്‌ കളിച്ച്‌, റിസൾട്ട്‌ വരുന്ന ടൈമിലൊക്കെ ഞാൻ യൂണിവേസിറ്റി സൈറ്റ്‌ റിഫ്രഷ്‌ ചെയ്തൊണ്ട്‌ ഉറക്കമിളച്ചിരിക്കുമ്പൊ പുള്ളി തന്റെ പഴേ സിമ്പയാൻ ഫോണിൽ കണക്കില്ലാത്ത വിധം ടെക്സ്റ്റ്‌ മെസേജയച്ചൊണ്ട്‌ അപ്പുറത്ത്‌ കിടക്കും.

ഡേയ്‌ റിസൾട്ട്‌ വന്നാ? എന്റെ റിസൾട്ടാദ്യം നോക്കിയേക്ക്‌. എന്നിട്ട്‌ മതി നിന്റെ. നീ ഡെസ്പാവല്ല്.

സപ്പ്ലിയുടെണ്ണം അവന്‌ എന്നേക്കാൾ കൂടുതലുണ്ടാകുമെന്ന് അറിഞ്ഞൊണ്ട്‌ എന്നെ ആശ്വസിപ്പിക്കാനുള്ള അടവാണതെന്ന് എനിക്കും അവനും അറിയാം. പോട്ടെടാ, അടുത്ത തവണ നോക്കാം എന്നൊക്കെ പറയുന്നതിന്റെ നൂറിരട്ടി സമാധാനമാരുന്നു അതൊക്കെ കേൾക്കുമ്പൊ.

കോഴ്സ്‌ കഴിയുന്നത്‌ വരെ അവൻ ഡീബാർ ചെയ്ത പേപ്പറൊന്നും എഴുതിയതുമില്ല കോഴ്സ്‌ കഴിഞ്ഞതിൻ ശേഷം അവൻ കോളേജിലോട്ട്‌ വന്നതുമില്ല. സർട്ടിഫിക്കറ്റ്‌ വാങ്ങാൻ ആരെയൊ പറഞ്ഞയച്ച്‌ പുള്ളി ടെക്സ്റ്റ്‌ മെസേജയപ്പ്‌ തുടർന്നു.കരിയർ വൈസ്‌ ദുരന്തമാരിക്കുമെന്ന് ഞാൻ പേടിച്ച അവനിന്ന് ആന്വൽ സാലറി കൂടെ പഠിച്ച ബാക്കി എല്ലാവന്മാരെക്കാളും ഇരട്ടി വാങ്ങി സ്നേഹിച്ച്‌ പെണ്ണിനെം കെട്ടി സുഖമായിട്ട്‌ കഴിയുന്നുണ്ട്‌.

പ്രയോറീട്ടേസ്‌ ആണ്‌ നമ്മളാദ്യം മാറ്റേണ്ടത്‌. മറ്റുള്ളവരുടെ മുന്നിൽ എങ്ങനെ ഹാപ്പിയാവാം എന്നതല്ല മറിച്ച്‌ എന്റെ ഉള്ളിൽ ഞാൻ എങ്ങനെ ഹാപ്പിയാവും എന്നതിലാണ്‌ കാര്യം. എത്ര അടുത്തവരായാലും അച്ഛനൊ അമ്മയൊ ഭാര്യയൊ കാമുകിയൊ - ഇവർക്കൊന്നും അറിയാത്ത മനസിലാവാത്ത മറ്റൊരു ഞാൻ എന്റുള്ളിലെപ്പഴുമുണ്ട്‌.

പിന്നെ ആത്മഹത്യ. നമ്മടെ ജീവിതത്തിൽ ഒരു റോളുമില്ലാത്ത ചിലരു വന്ന് എന്തേലുമൊക്കെ പോക്രിത്തരം കാണിച്ചിട്ട്‌ പോയതിന്‌ നമ്മളാത്മഹത്യ ചെയ്യേണ്ട കാര്യമില്ല. ഈ പോസ്റ്റ്‌ വായിച്ചയുടൻ മനസ്സ്‌ അംബിക സിമന്റിന്റെ പരസ്യത്തിലെ പോലെ ഭീമൻ ഉലക്കയെടുത്ത്‌ കുത്തിയാ പൊട്ടാതാകുമെന്നൊന്നും ഞാൻ കരുതുന്നില്ല. നമ്മളെക്കാൾ വിവരമുള്ളവരൊക്കെ മുൻപേ പറഞ്ഞ്‌ പോയതൊണ്ട്‌ മാത്രം കോപ്പിയടിക്കുന്ന ഒരു ക്വോട്ടുണ്ട്‌ - ലിവ്‌ ഇൻ ദി പ്രെസന്റ്‌. ഇതിങ്ങനെ തന്നെയാണൊ എന്നൊന്നും ഉറപ്പില്ല. ദിവസൊം നാലു വട്ടം ആത്മഹത്യ ചെയ്യാൻ കാരണങ്ങളുണ്ടാരുന്ന ( ഇഷ്ടപ്പെട്ട വിഷയത്തിന്‌ അഡ്മിഷൻ കിട്ടിയിട്ട്‌ അത്‌ പാതിക്ക്‌ നിർത്തിയത്‌, എല്ലാവന്മാരും ഫുൾ പാസായപ്പൊ നമുക്ക്‌ മാത്രം സപ്പ്ലിയടിച്ചത്‌. സ്നേഹിച്ചിരുന്നു എന്ന് കരുതിയ പെണ്ണ്‌ നമ്മളെ അറിയില്ലെന്ന് പറഞ്ഞതിന്‌, കരിയറിലങ്ങ്‌ ഉച്ചിയിലേത്തെണ്ട പല ഡിസിഷൻസും അറിഞ്ഞൊണ്ട്‌ എടുക്കാതിരുന്നത്‌) ഒരാളാണിപ്പൊ ഇതൊക്കെ എഴുതുന്നത്‌ എന്നോർത്താ മതി.

ഞാനാ ഗ്ലാസ്‌ എന്നെ താഴെ വെച്ചു. രണ്ട്‌ കയ്യുണ്ട്‌. അത്‌ വീശി നടക്കുന്നുമുണ്ട്‌. ഡെസ്പൊക്കെ തോന്നുമ്പൊ വല്ല ബീച്ചിലും പോയിരുന്ന് തിരയെണ്ണെടെ. നല്ല ഒറ്റമൂലിയാണ്‌. ഇടയ്ക്ക്‌ ഒറ്റയ്ക്ക്‌ ഒരു ട്രിപ്പടിക്ക്‌. ഒറ്റയ്ക്ക്‌ സിനിമ കാണാൻ പോ. ഭാഷയറിയാത്ത ഏതെലും നാട്ടി നാലു ദിവസം ചെന്ന് താമസിക്ക്‌. കണ്ട മോട്ടിവേഷൻ സ്പീക്കർമാരുടെം തുപ്പലും വിഴുങ്ങി ഗ്ലാസിലെ പാതി വെള്ളവും നോക്കി ഇരുന്നാ ജീവിതത്തിലെ പല നല്ല കാര്യങ്ങളും മിസ്സാവും.

ഭഗവത്‌ ഗീതയിലെ നല്ല നാലു ക്വോട്ടെടുത്തിട്ട്‌ ഇതൊന്ന് പൊലിപ്പിക്കണമെന്നുണ്ട്‌. അതൊന്നും ഗൂഗിള്‌ ചെയ്ത്‌ തപ്പിപ്പിടിച്ച്‌ ഇവിടിടാൻ മടിയായതോണ്ട്‌ നിർത്തുന്നു.
     
 
what is notes.io
 

Notes.io is a web-based application for taking notes. You can take your notes and share with others people. If you like taking long notes, notes.io is designed for you. To date, over 8,000,000,000 notes created and continuing...

With notes.io;

  • * You can take a note from anywhere and any device with internet connection.
  • * You can share the notes in social platforms (YouTube, Facebook, Twitter, instagram etc.).
  • * You can quickly share your contents without website, blog and e-mail.
  • * You don't need to create any Account to share a note. As you wish you can use quick, easy and best shortened notes with sms, websites, e-mail, or messaging services (WhatsApp, iMessage, Telegram, Signal).
  • * Notes.io has fabulous infrastructure design for a short link and allows you to share the note as an easy and understandable link.

Fast: Notes.io is built for speed and performance. You can take a notes quickly and browse your archive.

Easy: Notes.io doesn’t require installation. Just write and share note!

Short: Notes.io’s url just 8 character. You’ll get shorten link of your note when you want to share. (Ex: notes.io/q )

Free: Notes.io works for 12 years and has been free since the day it was started.


You immediately create your first note and start sharing with the ones you wish. If you want to contact us, you can use the following communication channels;


Email: [email protected]

Twitter: http://twitter.com/notesio

Instagram: http://instagram.com/notes.io

Facebook: http://facebook.com/notesio



Regards;
Notes.io Team

     
 
Shortened Note Link
 
 
Looding Image
 
     
 
Long File
 
 

For written notes was greater than 18KB Unable to shorten.

To be smaller than 18KB, please organize your notes, or sign in.