NotesWhat is notes.io?

Notes brand slogan

Notes - notes.io

അസ്സലാമു അലൈകും

നൂർ ഗ്രൂപ്പ് അംഗങ്ങളായ പ്രിയപ്പെട്ട സഹോദരിമാരെ...


നൂര്‍ ഗ്രൂപ്പില്‍ ഒരംഗമാകാന്‍ കഴിഞ്ഞു എന്നത് അല്ലാഹു നമുക്ക് നല്‍കിയ വലിയ അനുഗ്രഹമാണ്. വിഭാഗീയ ചിന്തകള്‍ക്കിടം നല്‍കാതെ സ്നേഹവും സൌഹാര്‍ദവും സഹോദര്യവും കാത്തുസൂക്ഷിച്ച് ആത്മ സംസ്കരണത്തിന്റെ ഇസ്ലാമിക വഴികളിലൂടെ നടന്നു നീങ്ങാനും അതിനുതകുന്ന രീതിയില്‍ അനാഥകളെയും അഗതികളെയും വിധവകളെയും ആദരിച്ചും ബഹുമാനിച്ചും സല്‍ക്കരിച്ചും സംരക്ഷിച്ചും സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകാനും നമുക്കിതുമൂലം സാധിക്കുന്നുണ്ട് അല്‍ഹംദുലില്ലാഹ്. അല്ലാഹു നമ്മില്‍ നിന്നും സ്വാലിഹായ അമലായി ഇതിനെ സ്വീകരിക്കുമാറാകട്ടെ.. ആമീന്‍.


സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനും സുഭിക്ഷതക്കും വേണ്ടി നാടും വീടും കുടുംബവും വിട്ടു വിദേശ രാജ്യങ്ങളിലും അല്ലാതെയും കഷ്ടപ്പെടുന്ന നമ്മുടെ ഭര്‍ത്താക്കന്മാര്‍ അവരുടെ വിശ്രമ വേളകളും ഒഴിവുവേളകളും ഇത്തരം സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി പ്രാര്‍ത്ഥനാനിര്‍ഭരരായി കൂടെ നില്‍ക്കാനും ഒരു കൈ താങ്ങാകാനും നമ്മളും സമയം കണ്ടെത്തേണ്ടതുണ്ട്. ഇതിനര്‍ത്ഥം നമുക്ക് ബാധ്യതകളോ കഷ്ടപ്പാടോ ഒന്നുമില്ല എന്നല്ല. കുടുംബകാര്യങ്ങളും വീട്ടുകാര്യങ്ങളും കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരിക എന്നതുമടങ്ങിയ വളരെ വലിയ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തവരാണ് നമ്മള്‍. അതെല്ലാം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കൂടെ നില്‍ക്കാനും നമുക്കേവര്‍ക്കും നാഥന്‍ നല്ല ജീവിത പങ്കാളിയെയും നല്‍കി അനുഗ്രഹിച്ചു. അല്‍ഹംദുലില്ലാഹ്. അല്ലാഹു അവര്‍ക്കും നമുക്കും കുടുംബത്തിലെല്ലാവര്‍ക്കും ആഫിയതോടെയുള്ള ദീര്‍ഘായുസ്സും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ജീവിതവും പ്രദാനം ചെയ്യുമാറാകട്ടെ. അവിവാഹിതരായ സഹോദരിമാര്‍ക്ക് അല്ലാഹു സ്വാലിഹായ സ്നേഹ നിധിയായ ജീവിത പങ്കാളിയെ നല്‍കുമാറാകട്ടെ.. ആമീന്‍.


നൂര്‍ ഗ്രൂപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നത് അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന വാര്‍ഷിക വരിസംഖ്യയിലൂടെയാണ് എന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടാകുമെന്നു കരുതുന്നു. ഒരു വനിതാ അംഗത്തില്‍ നിന്നും വാര്‍ഷിക വരി സംഖ്യയായി 600 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. നൂര്‍ ഗ്രൂപ്പിന്റെ ഫെയിസ് ബുക്ക്‌ മെയിന്‍ ഗ്രൂപ്പിലോ നൂര്‍ ഗ്രൂപ്പിന്റെ വനിതാ വിങ്ങിന്റെ വാട്സ് ആപ് ഗ്രൂപ്പിലോ അതല്ലെങ്കില്‍ രണ്ടിലും കൂടിയോ അംഗമാകുന്ന ഏതൊരു വനിതാ അംഗത്തിന്റെ മേലിലും ഈ വരിസംഖ്യ ബാധകമാണ്.

ഈ വര്‍ഷത്തെ (2017) വാര്‍ഷിക വരിസംഖ്യ collection ആരംഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. ഓരോരുത്തരും തങ്ങളുടെ വരിസംഖ്യയായ 600 രൂപയുടെ വിവരം തങ്ങളുടെ ഭര്‍ത്താക്കന്മാരോട് സൂചിപ്പിക്കുകയും സൌകര്യപൂര്‍വ്വം അടക്കാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുകയും ചെയ്യുക. അതുപോലെ മുന്‍കുടിശ്ശിക ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. ഭര്‍ത്താക്കന്മാര്‍ ഗ്രൂപ്പിലില്ലാത്തവര്‍ ഈ വിഷയം സ്വന്തമായി കൈകാര്യം ചെയ്യുക.

ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസത്താലോ മറ്റോ അടക്കാന്‍ കഴിയുകയില്ലെങ്കിലോ, അല്ലെങ്കില്‍ അടക്കാന്‍ കൂടുതല്‍ സാവകാശം വേണം എന്നുണ്ടെങ്കിലോ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് വനിതാ വിങ് "അമീറ"യെ അറിയിക്കേണ്ടതാണ്. ഏതാനും പേര്‍ അടച്ചുകഴിഞ്ഞിട്ടുണ്ട്. അവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.


നൂർ FB ഗ്രൂപ്പിൽ ചേരുകയും എന്നാൽ യാതൊരുവിധ ആക്ടിവിറ്റിയും ഇല്ലാതെയും വരിസംഖ്യ അടക്കാതെയും നിർജീവമായി നിൽക്കുന്ന വനിതാ അംഗങ്ങൾ തങ്ങളുടെ വരിസംഖ്യ അടക്കുകയും ഗ്രൂപ്പിൽ സജീവ സാന്നിധ്യം അറിയിക്കുകയും അമീറയുമായി ബന്ധപ്പെട്ടു വനിതാ വിങ്ങിന്റെ പ്രവർത്തനങ്ങളിൽ ഭാഗവാക്കാകുകയും ചെയ്യുന്നില്ല എങ്കിൽ അത്തരം അംഗങ്ങളെ FB ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്യാൻ അമീറിനോട് അഭ്യര്ഥിക്കുന്നതായിരിക്കും. 31.01.2017 നുള്ളിൽ അമീറയുമായി ബന്ധപ്പെടുവാനും തങ്ങളുടെ കാര്യങ്ങൾ വിശദീകരിക്കുവാനും പ്രസ്തുത അംഗങ്ങളോട് വിനീതമായി അപേക്ഷിക്കുന്നു.അത് പോലെ തന്നെ ആഴ്ചയിൽ നടന്ന് വരുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലെ ഖുർആൻ പഠന ക്ലാസ്സിലും സജീവമാകണമെന്നും അഭ്യർത്ഥിക്കുന്നു.


അല്ലാഹുവിന്റെ തൃപ്തിയിലായി ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും പുണ്യവതികളാകാനും അവസാനം ഈമാനോടെ മരണമടയാനും നമുക്കും നമ്മുടെ കുടുംബത്തിലെല്ലാവര്‍ക്കും തൌഫീഖു ലഭിക്കുമാറാകട്ടെ... ആമീന്‍.

റുബീന സഹിം
അമീറ-നൂര്‍ വനിതാവിംഗ്

24.01.2017.
     
 
what is notes.io
 

Notes.io is a web-based application for taking notes. You can take your notes and share with others people. If you like taking long notes, notes.io is designed for you. To date, over 8,000,000,000 notes created and continuing...

With notes.io;

  • * You can take a note from anywhere and any device with internet connection.
  • * You can share the notes in social platforms (YouTube, Facebook, Twitter, instagram etc.).
  • * You can quickly share your contents without website, blog and e-mail.
  • * You don't need to create any Account to share a note. As you wish you can use quick, easy and best shortened notes with sms, websites, e-mail, or messaging services (WhatsApp, iMessage, Telegram, Signal).
  • * Notes.io has fabulous infrastructure design for a short link and allows you to share the note as an easy and understandable link.

Fast: Notes.io is built for speed and performance. You can take a notes quickly and browse your archive.

Easy: Notes.io doesn’t require installation. Just write and share note!

Short: Notes.io’s url just 8 character. You’ll get shorten link of your note when you want to share. (Ex: notes.io/q )

Free: Notes.io works for 12 years and has been free since the day it was started.


You immediately create your first note and start sharing with the ones you wish. If you want to contact us, you can use the following communication channels;


Email: [email protected]

Twitter: http://twitter.com/notesio

Instagram: http://instagram.com/notes.io

Facebook: http://facebook.com/notesio



Regards;
Notes.io Team

     
 
Shortened Note Link
 
 
Looding Image
 
     
 
Long File
 
 

For written notes was greater than 18KB Unable to shorten.

To be smaller than 18KB, please organize your notes, or sign in.