Notes
Notes - notes.io |
"ഹിറ്റ്ലറും ഞാനും ഒരു ജോടി ഭ്രാന്തന്മാരെപ്പോലെ ഞങ്ങളുടെ മിഥ്യാഭ്രമങ്ഹ8ക്ക് സ്വയം കീഴടങ്ങി. ഒരൊറ്റ പ്രതീക്ഷയേ ഞങ്ങൾക്കു ബാക്കിയുണ്ടായിരുന്നുള്ളൂ, ഒരു മിത്ത് സൃഷ്ടിക്കുക.- മുസ്സോളിനി.
ഈ വാക്കുകളെ അന്വർത്ഥമാക്കി ജീവിച്ചവരിലെ തുടക്കകാരനായ മുസ്സോളിനി, ഹിറ്റ്ലറിൻറെയത്ര ആശയവിതരണം നടത്തുവാൻ കഴിഞ്ഞില്ലയെങ്കിലും ചരിത്രത്തിലെ നാഴികകല്ലുകളിൽ നവആശയമായ ഫാസിസം ലോകത്തിന് സമ്മാനിച്ചു. നമ്മുടെ ഭാരതവും ഈ ആശയഗതികളോട് അടുത്ത സമീപനവുമായാണ് ഈ കാലഘട്ടം തള്ളിനീക്കുന്നത്. ഒരു സോഷ്യലിസ്റ്റായി തുടങ്ങിയ മുസ്സോളിനി പത്രപ്രവർത്തനവുമായി സോഷ്യലിസത്തിൻറെ വളർച്ചയ്ക്ക് സംഭാവന നൽകി. സോഷ്യലിസവുമായി അകലുന്നത് ഒന്നാം ലോകമഹായുദ്ധത്തിൽ ഇറ്റലിയെ പങ്കെടുപ്പിക്കാനുള്ള മുസ്സോളിനിയുടെ തീരുമാനത്തെതുടർന്നാണ്. 1915ൽ സൈന്യത്തിൽ ചേർന്നതോടെയാണ് ഈ ആശയഗതിയിലേക്ക് അദ്ദേഹം തിരിഞ്ഞത്, തുടർന്ന് 1919ൽ ഫാഷിസ്റ്റു പാർട്ടി രൂപീകരിച്ചു. കരിംകുപ്പായക്കാർ എന്ന സമാന്തര സായുധസംഘം രൂപീകരിച്ച് രാഷ്ട്രീയപാർട്ടികളെ വിറപ്പിച്ചുനിർത്തുവാൻ അവർക്ക് കഴിഞ്ഞു. ക്രമസമാധാനനില മുസ്സോളിനിക്ക് മാത്രമേ നിലനിർത്തുവാൻ സാധിക്കൂവെന്ന നില സൃഷ്ടിച്ച് വിക്ടർ ഇമ്മാനുവൽ രാജാവിൻറെ പിന്തുണയോടെ അധികാരത്തിൻറെ കോണിപ്പടികൾ കയറി മുസ്സോളിനി തികഞ്ഞ ഏകാധിപതിയായി. യൂറോപ്യൻ ശക്തിയായി ഇറ്റലിയെ വളർത്തുവാനുള്ള മുസോളിനിയുടെ ശ്രമമാണ് അദ്ദേഹത്തെ ഏകാധിപതിയാക്കിയത്. ഹിറ്റ്ലറിൻറെ സ്വാധീനത്തിൽ ജൂതവിരുദ്ധനിലപാടുകളെടുക്കുകയും ഏത്യോപ്യപോലുള്ള ദുർബലരാജ്യങ്ങളെ കീഴ്പെടുത്തി സാമ്രാജ്യം വളർത്തുകയും ചെയ്തു. എന്നാൽ അമിതവിശ്വാസവും സാമ്രാജ്യത്വമോഹവും ബലമറിയാതെ ബ്രിട്ടനും ഫാൻസിനുമെതിരായ പോരിടുവാനുള്ള തീരുമാനത്തിലെത്തിച്ചു. ഫലം തോൽവിമാത്രമല്ല ഇറ്റലിയുടെ സാമ്രാജ്യത്വമോഹത്തിന് തിരിച്ചടിയുമായി മാറി. സഖ്യസേന ഇറ്റലിയിലെത്തി മുസ്സോളിനിയെ മുൻ സഹപ്രവർത്തകരാൽ തടവിലാക്കി. ജർമ്മൻ സൈന്യം ഇറ്റലിയിൽ കടന്ന് മുസ്സോളിനിയെ രക്ഷപ്പെടുത്തി പുതിയ ഗവൺമെൻറ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ രൂപികരിച്ചുവെങ്കിലും സഖ്യസേനയുടെ ആക്രമണത്തിൽ മുസ്സോളിനി സ്വറ്റ്സർലണ്ടിലേക്ക് പലായനം ചെയ്തു. ഇറ്റാലിയൻ പോരാളികൾ 1945 ഏപ്രിൽ 28ന് അദ്ദേഹത്തെ പിടികൂടി വെടിവച്ചുകൊന്നു.
ആത്മകഥയിൽ സ്വചെയ്തികളെ ന്യായീകരിക്കുവാനുള്ള ശ്രമമാണുള്ളത്. അദ്ദേഹത്തിൻറെ ചില ആശയഗതികൾ സാമാന്യജനവിഭാഗത്തിന് വളരെ പ്രിയങ്കരമായി തീർന്നിരുന്നുവെങ്കിലും എതിർക്കുന്നവരെയെല്ലാം നാമാവശേഷമാക്കുന്ന സംഹരണശേഷിയുള്ള ഫാഷിസമെന്ന ആശയം ലോകത്തിന് തന്നെ ഭീക്ഷണിയായി വളർന്നതോടെ ആശയഗതിക്ക് വീഴ്ച സംഭവിച്ചു. സോഷ്യലിസ്റ്റു പത്രപ്രവർത്തനത്തിലൂടെ തുടങ്ങിയ മുസോളിനി 1914 നവംബർ 15ന് പൊപ്പൊളോ ഡി ഇറ്റാലിയ എന്ന പത്രം രൂപീകരിച്ചതോടെയാണ് തൻറെ ആശയങ്ങൾ സാധാരണജനങ്ങളിലെത്തിച്ചത്. "ഒരു ആശയത്തിൻറെയോ പുതിയൊരു ചിന്താപദ്ധതിയുടെയോ ഉപജ്ഞാതാവാകാൻ ഒരാൾ ഒരിക്കൽ തയ്യാറെടുത്തു കഴിഞ്ഞാൽ ദൈനംദിന ജീവിതം ആയാൾ സ്ഥിരമായും തീവ്രമായും ജീവിച്ചു തീർക്കുക തന്നെ വേണം. മാത്രമല്ല, വിജയംവരെ -അന്ത്യംവരെ- എന്തുവിലകൊടുത്തും താൻ പഠിപ്പിക്കുന്ന തത്ത്വങ്ങൾക്കുവേണ്ടി അയാൾ പടപൊരുതുകയും വേണം"- മുസോളിനിയുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകൾ ഒന്നാണിത്. ഈ വിധത്തിൽ ജനതയുടെ മനസ്സിലേക്ക് തുളച്ചുകയറുന്ന വാക്കുകളിലൂടെ മാധ്യമത്തിലൂടെ ജനശ്രദ്ധയെ തന്നിലെത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനാധിപത്യത്തോടും കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള കടുത്തയെതിർപ്പും വ്യക്തമാക്കുന്നു..
|
Notes.io is a web-based application for taking notes. You can take your notes and share with others people. If you like taking long notes, notes.io is designed for you. To date, over 8,000,000,000 notes created and continuing...
With notes.io;
- * You can take a note from anywhere and any device with internet connection.
- * You can share the notes in social platforms (YouTube, Facebook, Twitter, instagram etc.).
- * You can quickly share your contents without website, blog and e-mail.
- * You don't need to create any Account to share a note. As you wish you can use quick, easy and best shortened notes with sms, websites, e-mail, or messaging services (WhatsApp, iMessage, Telegram, Signal).
- * Notes.io has fabulous infrastructure design for a short link and allows you to share the note as an easy and understandable link.
Fast: Notes.io is built for speed and performance. You can take a notes quickly and browse your archive.
Easy: Notes.io doesn’t require installation. Just write and share note!
Short: Notes.io’s url just 8 character. You’ll get shorten link of your note when you want to share. (Ex: notes.io/q )
Free: Notes.io works for 12 years and has been free since the day it was started.
You immediately create your first note and start sharing with the ones you wish. If you want to contact us, you can use the following communication channels;
Email: [email protected]
Twitter: http://twitter.com/notesio
Instagram: http://instagram.com/notes.io
Facebook: http://facebook.com/notesio
Regards;
Notes.io Team